Thursday, October 13, 2011

"പ്രത്യേക ശ്രദ്ധയ്ക്ക് "

ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പനമറ്റം......96 വര്‍‍ഷത്തോളം പഴക്കമുള്ള പനമറ്റം ഗവ. സ്ക്കൂളിന്റെ പഴയ 4 കെട്ടിടങ്ങള്‍ പൊളിച്ച് പുതിയ മൂന്നുനില കെട്ടിടം പണിയുന്നു. അതിന്റെ ഭാഗമായി ഈ സ്ക്കൂളില്‍ ജോലി നോക്കിയിരുന്ന മുഴുവന്‍ അദ്ധ്യാപകരേയും, പഠനം നടത്തിയിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളേയും 2011 ഒക്ടോബര്‍ 16 ‍ഞായറാഴ്ച 2pm ന് നടക്കുന്ന " ഒരു വട്ടം കൂടിയാപ്പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ " പരിപാടിയിലേയ്ക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

Sunday, May 8, 2011

രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കുക


  1. സ്ക്കൂള്‍ ആരംഭിച്ച തീയതി.........25-05-1915
  2. സ്ക്കൂളിന്റെ ആദ്യത്തെ മാനേജര്‍.................എലുവന്താനത്ത് ശ്രീ. കുഞ്ഞു കുഞ്ഞു കര്‍ത്താ
  3. സ്ക്കൂളില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാര്‍ത്ഥി...........പാടശ്ശേരില്‍ പി.കെ. ജാനകിയമ്മ
  4. സ്ക്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റര്‍.............കിഴക്കേമുറിയില്‍ ശ്രീ. കെ.പി. നാരായണ പിള്ള
  5. സ്ക്കൂളിന്റെ അവസാനത്തെ മാനേജര്‍.........പുതുപ്പള്ളില്‍ ശ്രീ. കെ.എന്. ശിവരാമന്‍ നായര്‍
  6. സ്ക്കൂള്‍ സര്‍ക്കാരിലേയ്ക്ക് വിട്ടു കൊടുത്ത തീയതി............18-02-1948
  7. സ്ക്കൂള്‍ അപ്പര്‍ പ്രൈമറി ആയി ഉയര്‍ത്തിയ തീയതി...........24-05-1964
  8. അവസാനത്തെ എല്‍.പി. സ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍..........ശ്രീ. ആര്‍. കേശവന്‍ നായര്‍
  9. യു.പി. യിലെ ആദ്യത്തെ ഗ്രാഡുവേറ്റ് ഹെഡ് മിസ്ട്രസ്...............ശ്രീമതി. എം.ആര്‍.സരോജനിക്കുട്ടിയമ്മ
  10. യു.പി. യിലെ അവസാനത്തെ ഹെഡ് മാസ്റ്റര്‍...........ശ്രീ. ഭാസ്ക്കരന്‍ ആനിക്കാട്
  11. യു.പി. യിലെ ആദ്യത്തെ അണ്ടര്‍ ഗ്രാഡുവേറ്റ് ഹെഡ് മാസ്റ്റര്‍.........ശ്രീ. ആര്‍. കേശവന്‍ നായര്‍

Thursday, May 5, 2011

പനമറ്റം


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഭാരതത്തി ലാകമാനം ആരംഭിച്ചു കഴിഞ്ഞിരുന്ന സാംസ്ക്കാരിക നവോത്ഥാന ത്തിന്റേയും, ദേശീയബോധത്തിന്റേയും അലയടികള്‍ തിരുവി താംകൂറിലും സാമൂഹ്യ-സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ ഉദയത്തിനും, വളര്‍ച്ചയ്ക്കും വഴി തെളിച്ചു. ഇത്തരം പ്രസ്ഥാനങ്ങളുടെ വികാസത്തിന് അടിസ്ഥാനം വിദ്യാഭ്യാസമായിരുന്നതിനാല്‍ ഗ്രാമാന്തരങ്ങളില്‍ പോലും വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിനും, ജനങ്ങളെ ഉത്ബുദ്ധ രാക്കുന്നതിനും സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ പ്രത്യേകം ശ്രദ്ധാലുക്കളാ യിരുന്നു. തത്ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ആരംഭിച്ച പ്രാഥമിക വിദ്യാലയങ്ങളില്‍ ചിലതാണ് തമ്പലക്കാട് ഗവ.എല്‍.പി. സ്ക്കൂള്‍, ഇളങ്ങുളം കെ.വി.എല്‍.പി. സ്ക്കൂള്‍, കപ്പാട് ഗവ. എല്‍.പി. സ്ക്കൂള്‍, കാഞ്ഞിരപ്പള്ളി ഗവ. എല്‍.പി. സ്ക്കൂള്‍, എലിക്കുളം സെന്റ് മാത്യൂസ് എല്‍.പി. സ്ക്കൂള്‍, പനമറ്റം ബി.വി.എം.പി. സ്ക്കൂള്‍ (ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂള്‍ ) എന്നിവ.

പരിശീലനം

ഹായ് എത്ര മനോഹരം.. എന്തതിശയമേ...